HQ Summer Fest 2026
Tickets
HQ Summer Fest 2026
@ CIGI Campus Chevayur, Kozhikode
CIGI Summer Fest 2026 @ CIGI Head Quarters - Chevayur, Kozhikode
വിദ്യാർത്ഥികൾക്ക് അറിവും വിനോദവും പകർന്നുനൽകുന്നതിനായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) 'സമ്മർ ഫെസ്റ്റ് 2k26' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പുകൾക്ക് ഏപ്രിൽ 11-ന് തുടക്കമാവും.
മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വ്യത്യസ്ത ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ കരിയർ അവബോധം, വ്യക്തിത്വ വികാസം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ വിദഗ്ധർ നൽകുന്ന പരിശീലനത്തോടൊപ്പം അവധിക്കാലം അർത്ഥവത്തായ രീതിയിൽ ചെലവഴിക്കാനുള്ള അവസരവും ക്യാമ്പ് ഒരുക്കുന്നു.
കോഴിക്കോടുള്ള സിജി ക്യാമ്പസിന് പുറമെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളിലെ സർഗ്ഗാത്മകതയും നേതൃപാടവവും വളർത്തുന്നതിനോടൊപ്പം ഭാവിയിലേക്കുള്ള ദിശാബോധം നൽകുന്നതിനുമാണ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ഊന്നൽ നൽകുന്നത്.
- 12th STD - April 11th, 12th & 13th (Camp Completed)
- 11th STD - April 11th, 12th & 13th (Camp Completed)
- 10th STD - April 15th, 16th & 17th (Camp Completed)
- 9th STD - May 12th, 13th & 14th
- 8th STD - May 6th, 7th & 8th
- 7th STD - April 24th, 25th & 26th
- 6th STD - April 27th, 28th & 29th
- 5th STD - April 29th, April 30th & May 1st
- 4th STD - May 3rd, 4th & 5th
- 3rd STD - May 3rd, 4th & 5th
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ഫോൺ: 8086664006 / 8086662004