KUWAIT KMCC - EDUCARE FELLOWSHIP PROGRAMME
Tickets
KUWAIT KMCC - EDUCARE FELLOWSHIP PROGRAMME
ഇനി ഫെല്ലോഷിപ്പോടുകൂടി SSC CGL-ന് പഠിക്കാം 🎓
SSC CGL പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ബിരുദധാരികൾക്ക് ഫെല്ലോഷിപ്പോടുകൂടി പഠിക്കാൻ അവസരം
കൊയിലാണ്ടി മണ്ഡലം കുവൈത്ത് കെ.എം.സി.സി, സിജിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന KMCC Educare Fellowship Programme-ന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
2027-ൽ നടക്കുന്ന SSC CGL പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ ഉദ്യോഗാർഥികൾക്കാണ് ഈ ഫെല്ലോഷിപ്പ് അവസരം.
കൊയിലാണ്ടി മണ്ഡലത്തിലുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസം ₹7,500 വരെ ഒരു വർഷത്തേക്ക് ഫെല്ലോഷിപ്പ് ലഭിക്കുന്നതാണ്.
SSC CGL പരീക്ഷാ തയ്യാറെടുപ്പിന് ആവശ്യമായ പഠന പിന്തുണയും മാർഗനിർദേശവും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ലഭിക്കും.
സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് ഫെല്ലോഷിപ്പിനായി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.
കേന്ദ്ര സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് ഒരു മികച്ച അവസരം —
KMCC Educare Fellowship Programme. 🎓
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+ 8086663004, 8086662005