Project Infinity Residential Camp 2026
Tickets
Project Infinity Residential Camp 2026
BATCH - E
പ്രിയപ്പെട്ട വിദ്യാർത്ഥികളെ രക്ഷിതാക്കളെ,
സ്കൂൾ വാർഷിക പരീക്ഷകൾ വിജയകരമായി പൂര്‍ത്തിയാക്കി, നമ്മുടെ വിദ്യാർത്ഥികൾ പുതിയ അധ്യയനഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഈ അവധിക്കാലം വെറും വിശ്രമത്തിനുള്ളതല്ല, ഭാവിയെ രൂപപ്പെടുത്താനുള്ള മികച്ച അവസരവുമാണ്.
ട്യൂഷൻ തുടങ്ങിയ തിരക്കുകൾക്കിടയിലും, Project Infinity യുടെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനും, കുട്ടികളിൽ ശാസ്ത്രബോധവും അന്വേഷണാത്മക ചിന്തയും വളർത്താനും നാം പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
ഈ ലക്ഷ്യത്തോടെ, പതിവുപോലെ ഈ അവധിക്കാലത്ത് റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുകയാണ്.
📅തിയതികൾ: മേയ് 12, 13, 14
വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയെ മുൻനിർത്തിയാണ് ക്യാമ്പ് ആസൂത്രണം ചെയ്യുന്നത്.
🔬 ശാസ്ത്ര മേഖലയിൽ വ്യത്യസ്ത അനുഭവപരിചയ സെഷനുകൾ
🧠 CIGI Differential Aptitude Test (CDAT)
🎯 വ്യക്തിഗത കൗൺസിലിംഗ് & കരിയർ മാർഗനിർദ്ദേശം
💡 സാധാരണയായി ₹1800 ഫീസ് വരുന്ന CDAT, Project Infinity വിദ്യാർത്ഥികളുടെ ക്യാമ്പിന്റെ ഭാഗമായി പ്രത്യേക ഇളവായി ₹1000 ക്ക് ലഭ്യമാക്കുന്നു.
💰 ക്യാമ്പ് ഫീസ്: ₹1500 (CDAT ഉൾപ്പെടെ)
📌ഓൺലൈൻ ആയി അഡ്വാൻസ് പേയ്‌മെന്റ് ചെയ്യേണ്ടത്: ₹500
ഈ ക്യാമ്പ് ഓരോ വിദ്യാർത്ഥിക്കും അറിവും ആത്മവിശ്വാസവും നൽകുന്ന ഒരു വിലപ്പെട്ട അനുഭവമായിരിക്കും. അതിനാൽ, എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
⏰ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: ഏപ്രിൽ 11
നമ്മുടെ മക്കളുടെ ഭാവി വളർച്ചയ്ക്ക് ഒരുമിച്ച് കൈകോർക്കാം.
സ്നേഹത്തോടെ,
പ്രൊജക്റ്റ് ഇൻഫിനിറ്റി ടീം
For More Information Contact:
8086663003
8086664004
Venue:
CIGI HQ, Chevayur,Golf Link Road, Kozhikode, Kerala