ACTUARIAL FELLOWSHIP - 2026
Tickets
ACTUARIAL FELLOWSHIP - 2026
ബിരുദ യോഗ്യതയുള്ളവർക്ക് 15,000 രൂപയുടെ
സ്കോളർഷിപ്പ് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ NANMMA Actuarial Scholarship സ്കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ (ACET യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ മാത്രം) തിരഞ്ഞെടുക്കുന്ന 25 വിദ്യാർത്ഥികൾക്ക് 15,000/- രൂപ സ്ക്കോളർഷിപ്പ് നേടാൻ അവസരം.
എന്താണ് ആക്ച്വറിയൽ സയൻസ് (Actuarial Science)...?
ആക്ച്വറിയൽ സയൻസ് (Actuarial Science) എന്നത് ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, സാമ്പത്തികശാസ്ത്രം, ഡാറ്റ അനാലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ ഭാവിയിൽ ഉണ്ടാകാവുന്ന സാമ്പത്തിക അപകടസാധ്യതകളും അനിശ്ചിതത്വങ്ങളും ശാസ്ത്രീയമായി വിലയിരുത്തി തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ഒരു കരിയർ മേഖലയാണ്. ഇൻഷുറൻസ്, ബാങ്കിംഗ്, പെൻഷൻ ഫണ്ടുകൾ, നിക്ഷേപ മേഖല, ഹെൽത്ത് ഇൻഷുറൻസ്, റിസ്ക് മാനേജ്മെന്റ് തുടങ്ങിയ രംഗങ്ങളിൽ നഷ്ടസാധ്യത, പ്രീമിയം നിരക്ക്, ചെലവ്, ലാഭം എന്നിവ കൃത്യമായി കണക്കാക്കുന്നതാണ് ആക്ച്വറിയുടെ പ്രധാന ചുമതല. ഗണിതത്തിൽ ശക്തമായ അടിസ്ഥാനവും ലോജിക്കൽ ചിന്താശേഷിയും ഡാറ്റ കൈകാര്യം ചെയ്യുന്ന കഴിവും ഉള്ള വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളും അന്താരാഷ്ട്ര അംഗീകാരവും ലഭിക്കുന്ന ഒരു പ്രൊഫഷണൽ കരിയർ വഴിയാണ് ആക്ച്വറിയൽ സയൻസ്.
ആർക്കെല്ലാം അപേക്ഷിക്കാം..?
ACET (Actuary Common Entrance Test) പരീക്ഷക്ക് വേണ്ടി തയ്യാറെടുത്ത് Actury മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ബിരുദ യോഗ്യതയുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
📌 Preference will be given to candidates from SC/ST, OBC categories and those from coastal area.
📌 അപേക്ഷിക്കാനുള്ള അവസാന തീയതി: 25 ഫെബ്രുവരി 2026
📌 *പരീക്ഷ തിയതി: 28 ഫെബ്രുവരി 2026 👉 അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: https://connect.cigi.org/event/actuarial-fellowship-2026-140/register
കൂടുതൽ വിവരങ്ങൾക്ക് 8086663004